ഹൃദയാഘാതത്തെ തുടർന്നു നടൻ വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൃദയാഘാതത്തെ തുടർന്നു നടൻ വിക്രത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരം ഇപ്പോഴുള്ളത്. തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയെന്നാണ് സൂചന.
വിക്രത്തിന്‍റെ സൗഖ്യത്തിനായും ആശുപത്രിയിൽ നിന്നുള്ള ശുഭവാർത്തകൾക്കായും ആരാധകർ കാത്തിരിക്കുകയാണ്.