ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; നാളെ ദേശീയ ദുഃഖാചരണം

വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷിൻസോ ആബെയോടുള്ള ആദരവിന്റെ സൂചകമായി ജൂലൈ 9ന് ദേശീയ ദുഃഖാചരണം ആചരിക്കുമെന്ന് പ്രധാധമന്ത്രി പറഞ്ഞു. ‘പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായ ഷിൻസോ ആബെയുടെ ദാരുണമായ വിയോഗത്തിൽ ഞാൻ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു മികച്ച ആഗോള രാഷ്ട്രതന്ത്രജ്ഞനും മികച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു. ജപ്പാനേയും ലോകത്തേയും മികച്ച സ്ഥലമാക്കി മാറ്റാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്ന് രാവിലെ നാരോ പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കവെയായിരുന്നു ആബെയ്ക്കു വെടിയേറ്റത്. വെടിയുതിർത്തതെന്ന് സംശയിക്കുന്ന 41കാരനെ പൊലീസ് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാരോ സ്വദേശിയായ തെത്സുയ യമഗാമി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മോദി സർക്കാരിന്റെ നയംമാറ്റ നീക്കത്തിനെതിരെ കോൺഗ്രസിന്റെ ദ്വജ സത്യാഗ്രഹം വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും, ചികിത്സയിൽ ശുഭകരമായ സൂചനകൾ കാണിക്കുന്നില്ലെന്നുമായിരുന്നു റിപ്പോർട്ട്. ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് ഷിൻസോ ആബെയ്ക്ക് ഹൃദയാഘാതമുണ്ടായത്.