നടൻ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം


ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചികിത്സയോടും മരുന്നുകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും ബുള്ളറ്റിനിൽ പറയുന്നുണ്ട്. മാർച്ച് 30നാണ് നെഞ്ചുവേദനയേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറിക്ക് വിധേയനാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed