കോവിഡിന്‍റെ പുതിയ വകഭേദമായ എക്സ്.ഇ മ്യൂട്ടന്‍റ് ഇന്ത്യയിലും

കോവിഡിന്‍റെ പുതിയ വകഭേദമായ എക്സ്.ഇ മ്യൂട്ടന്‍റ് ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗബാധ കണ്ടെത്തിയത്. 376 സാമ്പിളുകൾ പരിശോധിച്ചതിൽ ഒരെണ്ണമാണ് പുതിയ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. ഈ വകഭേദം കൂടുതൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമിക്രോണിന്‍റെ ബിഎ.2 സബ് വേരിയന്‍റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി എക്സ്. ഇക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജനുവരിയിൽ യുകെയിലാണ് എക്സ്.ഇ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. 637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ കുറിച്ച് വിശദമായി പഠിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.