നടൻ ഇന്ദ്രൻസിന്‍റെ അമ്മ ഗോമതി(90) അന്തരിച്ചു

നടൻ ഇന്ദ്രൻസിന്‍റെ അമ്മ ഗോമതി(90) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു.
രണ്ട് ദിവസം മുമ്പ് ഓർമ പൂർണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.