ഇന്ത്യയിൽ 11,106 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 11,106 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ ഏഴ് ശതമാനം കുറവാണിത്. 24 മണിക്കൂറിനിടെ 459 മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12,789 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായിരിക്കുന്നത്. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1.26 ലക്ഷം ആണ്. 

കൂടുതൽ പ്രതിദിന രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആഴ്ചകളായി കേരളമാണ് ഒന്നാമത്. 6,111 പേർക്ക് കേരളത്തിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. 372 മരണങ്ങളും കോവിഡ് കണക്കിൽ പുതിയതായി ചേർത്തു. 963 രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. തമിഴ്നാട്ടിൽ 775 പേർക്കും കർണാടകയിൽ 313 പേർക്കും പശ്ചിമ ബംഗാളിൽ 860 പേർക്കും രോഗം സ്ഥിരീകരിച്ചു. 497 പേർക്ക് രോഗം പിടിപെട്ട മിസോറാമാണ് വടക്കു−കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ മുന്നിൽ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed