ബാബു ആന്റണിയുടെ മകൻ‍ ആർ‍തർ‍ ആന്റണിയും സിനിമയിലേക്ക്


കൊച്ചി: ആക്ഷൻ കിംഗ് ബാബു ആന്റണിയോടൊപ്പം മകൻ ആർ‍തർ‍ ആന്റണിയും സിനിമയിലേക്ക. മിക്‌സഡ് മാർ‍ഷ്യൽ‍ ആർ‍ട്‌സിൽ‍ ഫാസ്റ്റ് ഡാൻ ബ്ലാക്ക് ബെൽ‍റ്റ് കരസ്ഥമാക്കിയ ആർ‍തർ‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൾ‍ട്ടി ലിംഗ്വൽ‍ ചിത്രം ‘ദ ഗ്രേറ്റ് എസ്‌കേപ്’ ഷൂട്ടിംഗ് പുരോഗമിക്കുന്നു. സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസിന്റെ നിർ‍മ്മാണത്തിൽ‍ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ് ജെ എൽ‍ ആണ് സംവിധാനം ചെയ്യുന്നത്.

ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിലേയ്ക്ക് ഓഡീഷനിലൂടെയാണ് ആർ‍തർ‍ തിരഞ്ഞെടുക്കപ്പെട്ടത്. 6 അടി നാലിഞ്ച് ഉയരമുള്ള ആർ‍തറിന്റെ പ്രകടനത്തെ കുറിച്ച് റോബർ‍ട്ട് പഹ്റാം ഏറെ മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കിക്ക് ബോക്‌സിംഗിൽ‍ അഞ്ചു തവണ ലോകചാന്പ്യനും, നാൽ തവണ സ്‌പോർ‍ട്ട്− കരാട്ടെ ചാന്പ്യനുമായ റോബർ‍ട്ട് പർ‍ഹാം, അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിർ‍മ്മാതാവും കൂടെയാണ്.

2013ൽ‍ ഇടുക്കി ഗോൾ‍ഡിൽ‍ ഒരു ചെറിയ കഥാപാത്രത്തെ ആർ‍തർ‍ അവതരിപ്പിച്ചിരുന്നു. 16കാരനായ ആർ‍തറിനെ തേടി നിരവധി അവസരങ്ങൾ‍ തേടിയെത്താറുണ്ടെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത് എന്ന കാരണത്താൽ‍ സിനിമാ പ്രവേശനത്തോട് ബാബു ആന്റണി താത്പര്യക്കുറവ് കാണിച്ചിരുന്നു. യുഎസിൽ‍ ഷൂട്ട് നടക്കുന്നതിനാലും മകന്റെ വിദ്യാഭാസത്തിന് തടസങ്ങൾ‍ ഇല്ലാത്തതിനാലും അഭിനയത്തിൽ‍ ഒരു എക്‌സ്പീരിയൻസ് ലഭിക്കാനാണ് ബാബു ആന്റണി ‘ദ ഗ്രേറ്റ് എസ്‌കേപി’ൽ‍ മകനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത്. ഇതൊരു സോഫ്റ്റ് ലോഞ്ചിംഗ് മാത്രമാണെന്നും മികച്ച കഥാപാത്രങ്ങളും തിരക്കഥയും ലഭിച്ചാൽ‍ ആർ‍തറിന്റെ നായകനായുള്ള മികച്ച ലോഞ്ചിംഗ് പ്രതീക്ഷിക്കാമെന്നും ബാബു ആന്റണി കൂട്ടിച്ചേർ‍ത്തു.

You might also like

Most Viewed