സിനിമ മേഖലയിലെ പ്രതിസന്ധി: ജനുവരി 22-ന് സൂചന പണിമുടക്ക്
ശാരിക / തിരുവനന്തപുരം
സിനിമ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനുവരി 22-ന് സംസ്ഥാനവ്യാപകമായി സിനിമ സംഘടനകൾ പണിമുടക്കും. അന്നേ ദിവസം തിയറ്ററുകൾ അടച്ചിടുകയും ഷൂട്ടിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കുകയും ചെയ്യും. വിനോദനികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി നിരക്ക് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുമായി മുൻപ് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് സംഘടനകൾ ആരോപിക്കുന്നു. 2025-ൽ പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടത് വ്യവസായത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.
gjg

