'ജനനായകന്' യു.എ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്; സെൻസർ ബോർഡിന് തിരിച്ചടി


ഷീബ വിജയൻ

ചെന്നൈ: വിജയ് നായകനായ 'ജനനായകൻ' സിനിമയ്ക്ക് യു.എ (U/A) സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സർട്ടിഫിക്കറ്റ് സംബന്ധിച്ച തർക്കത്തെത്തുടർന്ന് സിനിമയുടെ റിലീസ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നിർമ്മാതാക്കൾക്ക് അനുകൂലമായ കോടതി വിധി വന്നത്. സിനിമയുടെ റിവൈസിംഗ് കമ്മിറ്റി തീരുമാനം നിർമ്മാതാക്കളെ അറിയിക്കാത്തതിൽ കോടതി സെൻസർ ബോർഡിനെ വിമർശിച്ചു.

ന്യൂനപക്ഷ വികാരത്തെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളും പ്രതിരോധ സേനയുടെ ചിഹ്നങ്ങളും സിനിമയിലുണ്ടെന്ന പരാതിയിലാണ് സെൻസർ ബോർഡ് തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്നത്. ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് ബോർഡിന്റെ നടപടികൾ കാരണം മാറ്റിവെക്കേണ്ടി വന്നതായി കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു. കോടതി ഉത്തരവിനെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. സിനിമയുടെ പുതിയ റിലീസ് തീയതി അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.

article-image

WAASDSADDSA

You might also like

  • Lulu Exchange
  • Straight Forward

Most Viewed