'ജനനായകന്' സുപ്രീം കോടതിയിലും തിരിച്ചടി; പ്രദർശനാനുമതിക്കായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
ഷീബ വിജയൻ
ന്യൂഡൽഹി: വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയെ തന്നെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചത്. ചിത്രത്തിന് സിംഗിൾ ബെഞ്ച് നൽകിയ അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെ തുടർന്നാണ് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
500 കോടി രൂപ ചിലവിട്ട് നിർമ്മിച്ച ചിത്രം റിലീസ് വൈകുന്നത് മൂലം വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ചിത്രത്തിലെ രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ ചിത്രീകരിച്ച രീതിയും രാജ്യസുരക്ഷയെ ബാധിക്കുമെന്നും മതവികാരം വ്രണപ്പെടുത്തുമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. മദ്രാസ് ഹൈക്കോടതി ഈ മാസം 20-ന് കേസ് പരിഗണിക്കുന്നുണ്ട്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാന സിനിമ കൂടിയാണ്. പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
aqs

