നടിമാരുടെ വസ്ത്രധാരണത്തിൽ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് നടൻ ശിവാജി
ഷീബ വിജയൻ
ഹൈദരാബാദ്: നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം പരാമർശം നടത്തിയ സംഭവത്തിൽ തെലുങ്ക് നടൻ ശിവാജി പരസ്യമായി മാപ്പ് പറഞ്ഞു. 'ധൻഡോറ' എന്ന സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെയായിരുന്നു താരത്തിന്റെ വിവാദ പ്രസ്താവന. സമൂഹമാധ്യമങ്ങളിലും സിനിമാ മേഖലയിലും വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് വീഡിയോ സന്ദേശത്തിലൂടെ താരം ഖേദപ്രകടനം നടത്തിയത്.
ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ താൻ ഉപയോഗിച്ചുവെന്നും ആരെയും താഴ്ത്തിക്കെട്ടാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ശിവാജി പറഞ്ഞു. ഗായിക ചിന്മയി ശ്രീപദയാണ് ശിവാജിയുടെ പരാമർശത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. തുടർന്ന് രാം ഗോപാൽ വർമ്മ, ലക്ഷ്മി മഞ്ചു, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖർ നടന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ ഇത്തരത്തിലുള്ള പരമ്പരാഗത മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിനിമാ ലോകം ഒന്നടങ്കം ആവശ്യപ്പെട്ടു.
asasa
