ദൃശ്യം 3-ൽ നിന്ന് അക്ഷയ് ഖന്ന പിന്മാറി; വക്കീൽ നോട്ടീസ് അയച്ച് നിർമാതാവ്
ഷീബ വിജയൻ
മുംബൈ: അജയ് ദേവ്ഗൺ നായകനാകുന്ന 'ദൃശ്യം 3'-ൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറിയത് വിവാദമാകുന്നു. ചിത്രീകരണത്തിന് പത്ത് ദിവസം മുൻപ് പിന്മാറിയതിന് നടന് വക്കീൽ നോട്ടീസ് അയച്ചതായി നിർമാതാവ് കുമാർ മംഗത് പഥക് അറിയിച്ചു. 'ധുരന്ധർ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ അക്ഷയ് ഖന്ന പ്രതിഫലം അമിതമായി വർധിപ്പിച്ചതാണ് പിന്മാറ്റത്തിന് കാരണമെന്ന് നിർമാതാവ് ആരോപിച്ചു. നായകൻ അക്ഷയ് ഖന്നയാണെങ്കിൽ സിനിമ പൊളിഞ്ഞുപോകുമെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ തിരക്കഥയിലെ വിയോജിപ്പാണ് പിന്മാറ്റത്തിന് കാരണമെന്നും സൂചനയുണ്ട്.
asddsadas
