1000 കോടി ക്ലബ്ബിൽ 'ധുരന്ധർ'; ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം
ഷീബ വിജയൻ
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ ചരിത്ര വിജയം തുടരുന്നു. ലോകമെമ്പാടുമായി ചിത്രം 1,000 കോടി രൂപ കടന്നു. ഒരു ഭാഷയിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും രൺവീർ സിംഗ് നായകനായ ഈ ചിത്രം സ്വന്തമാക്കി. നിലവിൽ ആഭ്യന്തര വിപണിയിൽ നിന്ന് മാത്രം ചിത്രം 722.5 കോടി രൂപ നേടിയിട്ടുണ്ട്.
ജവാൻ, പുഷ്പ 2 തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കിയാണ് ധുരന്ധറിന്റെ കുതിപ്പ്. പാകിസ്താനിലെ കറാച്ചിയിലേക്ക് നുഴഞ്ഞുകയറുന്ന ഒരു റോ ഏജന്റിന്റെ കഥ പറയുന്ന ചിത്രത്തിൽ അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കാർത്തിക് ആര്യന്റെ പുതിയ ചിത്രം റിലീസ് ചെയ്തിട്ടും ധുരന്ധറിന്റെ ആധിപത്യത്തിന് ഇടിവ് തട്ടിയിട്ടില്ല.
qw