സിനിമാ ചിത്രീകരണത്തിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹകയ്‌ക്ക് ദാരുണാന്ത്യം

മെക്‌സിക്കോ: സിനിമാ ചിത്രീകരണത്തിനിടെ നടന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹല്യാന ഹച്ചിൻസ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജോയൽ സോസയ്‌ക്ക് പരിക്കേറ്റു. നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റാണ് ഛായാഗ്രാഹക ഹല്യാന മരിച്ചത്. റസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദാരുണ സംഭവം.
ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്ന് കാരന്റെ അച്ഛൻ റസ്റ്റായാണ് ബോൾഡ്വിൻ അഭിനയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.
ഏത് തരം തോക്കാണ് ഉപയോഗിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. വെടിയേറ്റ ഉടൻ തന്നെ ഹല്യാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യോമമാർഗ്ഗമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.