സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഫഹദ് ചിത്രം ‘ജോജി’


കൊച്ചി: ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോജി’. ആമസോൺ‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ദേശീയ അന്തർ‍ ദേശീയ തലത്തിൽ‍ ചിത്രം ചർ‍ച്ച ചെയ്യപ്പെട്ടിരിന്നു. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെന്ന വാർ‍ത്തയാണ് പുറത്തുവരുന്നത്.

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് ജോജി തിരഞ്ഞെടുക്കപ്പെട്ടത്. സംവിധായൻ ദിലീഷ് പോത്തൻ‍, ഫഹദ് ഫാസിൽ‍ എന്നിവരാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഏപ്രിൽ‍ ഏഴിനാണ് ആമസോണ്‍ പ്രൈമിലൂടെ ജോജി റിലീസ് ചെയ്തത്. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ൽ‍ നിന്ന് പ്രചോദനം ഉൾ‍ക്കൊണ്ടാണ് ശ്യാം രചന നിർ‍വ്വഹിച്ചിരിക്കുന്നത്. 

You might also like

  • Straight Forward

Most Viewed