ശ്രീശാന്തിന്റെ അമ്മവേഷത്തിൽ രമ്യാകൃഷ്ണൻ
സന യദി റെഡ്ഡി സംവിധാനം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബഹുഭാഷാ ചിത്രത്തിൽ തെന്നിന്ത്യൻ നടി രമ്യാ കൃഷ്ണനും പ്രധാന വേഷത്തിൽ എത്തും. സിനിമയിൽ ശ്രീശാന്തിന്റെ അമ്മയുടെ വേഷമാണ് രമ്യ കൈകാര്യം ചെയ്യുന്നത്.ക്രിക്കറ്റ് തന്നെയാണ് സിനിമയുടെ ഇതിവൃത്തം. ശ്രീശാന്തിന്റെ ആദ്യ കോച്ചും രമ്യ തന്നെയാണ്. ബാഹുബലി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ രമ്യ കൃഷ്ണൻ മോഡേൺ വേഷത്തിലാണ് ഈ സിനിമയിൽ എത്തുക. ഇതാദ്യമായാണ് ശ്രീശാന്ത് ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. മലയാളം അടക്കം നാലു തെന്നിന്ത്യൻ ഭാഷകളിലാണ് സിനിമ ഒരുക്കുന്നത്.

