ഇഡി വാഹനങ്ങൾ ആക്രമിച്ച സംഭവം: ഡിജിപിയെ വിളിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


ഷീബ വിജയൻ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖറിനെ അടിയന്തരമായി വിളിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ മുൻ ഡിജിപി എ. ഹേമചന്ദ്രനും പങ്കെടുക്കുന്നുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് സ്വദേശി അനിൽ, നേമം സ്വദേശി കിരൺ എന്നിവരുൾപ്പെടെ ഏഴുപേർ ഇതുവരെ പിടിയിലായിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാരകായുധങ്ങളുമായി നടത്തിയ ഈ ആസൂത്രിത ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. നിയമം കൈയിലെടുത്ത് തലസ്ഥാനത്ത് കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

article-image

േ്ോേോ്േോേോ

You might also like

  • Lulu Exchange
  • Straight Forward

Most Viewed