ബോക്സ് ഓഫീസിൽ തരംഗമായി സൂര്യ-തൃഷ ചിത്രം 'കറുപ്പ്'; 150 കോടി ക്ലബ്ബിലേക്ക്
ഷീബ വിജയൻ
റിലീസിന് തൊട്ടുമുൻപ് നേരിട്ട സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് തിയേറ്ററുകളിൽ എത്തിയ സൂര്യ-തൃഷ ചിത്രം 'കറുപ്പ്' ബോക്സ് ഓഫീസിൽ കുതിക്കുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് ആഗോളതലത്തിൽ 141 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ വലിയ വിജയത്തിന് പിന്നാലെ അണിയറപ്രവർത്തകർ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ നേരിൽ കണ്ട് നന്ദി അറിയിച്ചു. റിലീസ് പ്രതിസന്ധിയിലായ സമയത്ത് രാവിലെ പ്രത്യേക ഷോകൾക്ക് അനുമതി നൽകി തമിഴ്‌നാട് സർക്കാർ ചിത്രത്തെ പിന്തുണച്ചിരുന്നു.
adwsdssad

