തമിഴ്‌നാട്ടിൽ ഗോവധ നിരോധനം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി ഉത്തരവ്


ഷീബ വിജയൻ

തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചു. ബക്രീദിനോ മറ്റ് ദിവസങ്ങളിലോ ഒരിടത്തും പശുകളെയോ കന്നുകുട്ടികളെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ച് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകി. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഈ വിധി. പൊതുസ്ഥലങ്ങളിൽ കശാപ്പ് ചെയ്യുന്നത് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സർക്കാരിന്റെ തുടർനടപടികൾ അറിയാൻ കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

article-image

qwassaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed