ഒളിമ്പ്യൻ രാജാ രൺധീർ സിങ് അന്തരിച്ചു
ഷീബ വിജയൻ
ഒളിമ്പ്യനും ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യത്തെ ഷൂട്ടിങ് സ്വർണ്ണമെഡൽ ജേതാവുമായ രാജാ രൺധീർ സിങ് (79) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സ്വന്തം വസതിയിലാണ് അന്തരിച്ചത്. അർജുന അവാർഡും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗത്വവും നേടിയിട്ടുള്ള അദ്ദേഹം ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ മുൻ സെക്രട്ടറി ജനറലായും ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരിയറിൽ തുടർച്ചയായി അഞ്ച് ഒളിംപിക്സുകളിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
DSADSDSDS

