അഭിനയത്തിന് പിന്നാലെ സംവിധാനത്തിലേക്ക്; അഞ്ച് വർഷത്തെ കാത്തിരിപ്പ് വെളിപ്പെടുത്തി പാർവതി തിരുവോത്ത്


ശാരിക l സിനിമ

കൊച്ചി: ഇരുപത് വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ പുതിയൊരു റോളിലെത്താൻ ഒരുങ്ങുകയാണ് നടി പാർവതി തിരുവോത്ത്. ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളായ പാർവതി അഭിനയത്തിനു പുറമേ സംവിധാന രംഗത്തേക്കും പ്രവേശിക്കാൻ പോകുന്നുവെന്ന നിർണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹോളിവുഡ് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താൻ ഉടൻ തന്നെ സംവിധായികയുടെ തൊപ്പി അണിയാൻ പോവുകയാണെന്ന കാര്യം താരം വ്യക്തമാക്കിയത്.

ലിജിൻ ജോസിന്റെ 'ഹേർ' എന്ന ചിത്രത്തിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. കോവിഡിന്റെ സമയത്ത് തന്നെ രണ്ട് എഴുത്തുകാർ ഒരു കഥയുമായി തന്നെ സമീപിച്ചപ്പോഴാണ് സംവിധാനത്തെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയതെന്ന് പാർവതി പറഞ്ഞു. താൻ തന്നെ ഈ ചിത്രം സംവിധാനം ചെയ്യണമെന്ന് എന്തുകൊണ്ടാണ് അവർ നിർബന്ധം പിടിച്ചതെന്ന് കഥ വായിച്ചപ്പോൾ എനിക്ക് പൂർണ്ണമായി മനസിലായി, അതുകൊണ്ടാണ് ഈ പ്രൊജക്റ്റിനായി അഞ്ച് വർഷമായി കാത്തിരുന്നതെന്നും താരം കൂട്ടിച്ചേർത്തു. ഒരുപക്ഷേ ഈ അഞ്ച് വർഷത്തിനിടയിൽ ഒരുപാട് മറ്റ് ചിത്രങ്ങൾ എനിക്ക് ചെയ്യാമായിരുന്നു. എന്നാൽ തന്റെ ആദ്യത്തെ സംവിധാന സംരംഭം ഇതായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതിനാലാണ് ഇത്രയും കാലം വൈകിയതെന്നും താരം വെളിപ്പെടുത്തി.

പുതിയ സംവിധാന വിശേഷങ്ങൾക്ക് പുറമേ, അജിത്പാൽ സിങ് സംവിധാനം ചെയ്ത് പ്രമുഖ താരം ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന പുതിയ സിനിമയെ കുറിച്ചും, നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' എന്ന സിനിമയെ കുറിച്ചുമുള്ള വിശേഷങ്ങളും താരം അഭിമുഖത്തിൽ പങ്കുവെച്ചു.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed