ജെമിനി എ.ഐയുടെ ഉപയോഗ പരിധിയിൽ മാറ്റം പ്രഖ്യാപിച്ച് ഗൂഗിൾ
ഷീബ വിജയൻ
ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ 'ഗൂഗിൾ ഐ/ഓ 2026'ൽ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ജെമിനിയുടെ ഉപയോഗ പരിധിയിൽ കമ്പനി വലിയ മാറ്റം പ്രഖ്യാപിച്ചു. ഇനി മുതൽ പ്രതിദിനം ചോദിക്കാവുന്ന ചോദ്യങ്ങളുടെ എണ്ണത്തിന് (Prompts) പകരമായി ഓരോ ആവശ്യത്തിനും ഉപയോഗിക്കുന്ന കമ്പ്യൂട്ടിങ് ശേഷി അടിസ്ഥാനമാക്കിയായിരിക്കും ലിമിറ്റ് നിശ്ചയിക്കുക. ചോദ്യത്തിന്റെ സങ്കീർണ്ണതയും ചാറ്റിന്റെ ദൈർഘ്യവും ഇതിൽ ഘടകമാകും. സാധാരണ ടെക്സ്റ്റ് ചോദ്യങ്ങൾ ചോദിക്കുന്ന ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ലെങ്കിലും വീഡിയോ നിർമ്മാണം, കോഡിങ് തുടങ്ങിയ വലിയ പ്രൊജക്റ്റുകൾക്കായി ജെമിനി ഉപയോഗിക്കുന്ന പ്രൊഫഷണലുകൾക്ക് പുതിയ രീതി നിയന്ത്രണങ്ങൾ കൊണ്ടുവരും. ഈ പരിധികൾ ഓരോ 5 മണിക്കൂറിലും പുതുക്കപ്പെടുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
asdasadsas

