വോട്ടർപട്ടിക പുതുക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആർ നടപടിക്ക് സുപ്രീംകോടതിയുടെ പച്ചക്കൊടി


ഷീബ വിജയൻ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടികയിൽ നടപ്പാക്കിയ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്ഐആർ) നിയമസാധുത സുപ്രീംകോടതി ശരിവച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമ്മീഷന് ഇതിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുടിയേറ്റവും നഗരവത്കരണവും മൂലമുണ്ടായ വോട്ടർപട്ടികയിലെ ഇരട്ടിപ്പുകൾ തിരുത്താനാണ് ഈ നടപടി. കഴിഞ്ഞ വർഷം ബിഹാറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഈ നിർണ്ണായക വിധി. വോട്ടർപട്ടികയിലെ പേര് ഒഴിവാക്കൽ പൗരത്വം റദ്ദാക്കലല്ലെന്നും അന്തിമതീരുമാനം പൗരത്വ നിയമപ്രകാരമുള്ള അധികാരികൾക്കാണെന്നും കോടതി വ്യക്തമാക്കി. ഒഴിവാക്കപ്പെട്ടവർക്ക് പറയാനുള്ളത് കേട്ട ശേഷം നാലാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കാനും പൗരന്മാരാണെന്ന് കണ്ടാൽ പേര് പുനഃസ്ഥാപിക്കാനും കോടതി നിർദ്ദേശിച്ചു. ബിഹാറിലെ കരട് പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.

article-image

asdadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed