സ്വർണം കവർന്നു; മാപ്പ് പറഞ്ഞ് കത്തെഴുതി വച്ച കള്ളൻ ഒടുവിൽ പിടിയിൽ
ഷീബ വിജയൻ
തൃശൂർ അരിയന്നൂർ മൈത്രി ഓഡിറ്റോറിയത്തിന് സമീപമുള്ള വീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ ഗുരുവായൂർ പോലീസ് പിടികൂടി. കുന്നംകുളം കല്ലഴിക്കുന്ന് സ്വദേശി പുത്തൻപുരക്കൽ ഉണ്ണികൃഷ്ണൻ (36) ആണ് പിടിയിലായത്. പോക്കാക്കില്ലത്ത് കുഞ്ഞുമുഹമ്മദിന്റെ വീട്ടിലാണ് കഴിഞ്ഞ എട്ടാം തീയതി മോഷണം നടന്നത്. ഡോ. ബുഷറയും ഭർത്താവും കിടന്നുറങ്ങിയ മുറിയോട് ചേർന്നുള്ള ഹാളിലെ അലമാരയിൽ നിന്നാണ് സ്വർണം കവർന്നത്. സംഭവത്തിന് പിന്നാലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ, ഭയന്ന പ്രതി 11-ാം തീയതി രാവിലെ 8 പവൻ സ്വർണവും മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള കത്തും വീടിന് മുന്നിൽ ഉപേക്ഷിച്ചിരുന്നു. മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മുൻപ് ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരനായിരുന്നു.
eadfsdesfa

