കർണാടകയിൽ നാടകീയ നീക്കങ്ങൾ: സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; പിൻഗാമിയായി ഡി.കെ. ശിവകുമാർ


ഷീബ വിജയൻ

കർണാടക രാഷ്ട്രീയത്തിൽ വലിയ നേതൃമാറ്റത്തിന് കളമൊരുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. തന്റെ രാജിക്കത്ത് ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സമർപ്പിച്ചതായാണ് റിപ്പോർട്ട്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശം പൂർണ്ണമായി അംഗീകരിച്ചാണ് സിദ്ധരാമയ്യയുടെ പടിയിറക്കം. സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അടുത്ത മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ട ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാൽ തൊട്ടു വണങ്ങി. ചേരിതിരിവുകൾ മറന്ന് ഡി.കെ. ശിവകുമാറിന് പരിപൂർണ്ണ പിന്തുണ നൽകാൻ സിദ്ധരാമയ്യ തന്റെ അനുയായികളോട് ആവശ്യപ്പെട്ടു. പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ വെള്ളിയാഴ്ച യോഗം ചേരും. രാജിക്ക് പകരമായി സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും മകൻ യതീന്ദ്രക്ക് കാബിനറ്റ് പദവിയോടെയുള്ള മന്ത്രിസ്ഥാനവും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം നേതൃമാറ്റത്തിനെതിരെ സിദ്ധരാമയ്യ അനുകൂലികളും പിന്നാക്ക വിഭാഗങ്ങളും കോൺഗ്രസിന് മുന്നറിയിപ്പ് നൽകുന്നുണ്ട്.

article-image

cdszdsaasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed