മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ; എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറി സക്കർബർഗ്
ഷീബ വിജയൻ
സോഷ്യൽ മീഡിയ ഭീമനായ മെറ്റ ആഗോളതലത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായി സിംഗപ്പൂരിൽ നിന്നാണ് പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. പുലർച്ചെ ലഭിച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് പലർക്കും ജോലി നഷ്ടപ്പെട്ട വിവരം എച്ച്.ആർ വിഭാഗം അറിയിച്ചത്. ഇതിന് പുറമെ നിലവിലുള്ള 7,000 ജീവനക്കാരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രോജക്റ്റുകളിലേക്ക് മാറ്റാനും കമ്പനി തീരുമാനിച്ചു. ഗൂഗിൾ, ഓപ്പൺ എ.ഐ എന്നിവയോട് മത്സരിക്കാൻ മെറ്റ സി.ഇ.ഓ മാർക്ക് സക്കർബർഗ് പൂർണ്ണമായും എ.ഐ സാങ്കേതികവിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഒറാക്കിൾ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളും ഈ വർഷം വലിയ തോതിൽ ജീവനക്കാരെ ഒഴിവാക്കുന്നുണ്ട്.
asasas

