12.6 ബില്യൺ വർഷം പഴക്കമുള്ള ഗാലക്സി കൂട്ടത്തിന് 'ലോകതക്' എന്ന് പേരിട്ട് ഇന്ത്യൻ ഗവേഷകൻ
ഷീബ വിജയൻ
പ്രപഞ്ചത്തിന്റെ ആദിമ ഘട്ടത്തിൽ രൂപപ്പെട്ട കൂറ്റൻ ഗാലക്സി ഘടനയ്ക്ക് മണിപ്പൂരിലെ പ്രശസ്തമായ ലോകതക് തടാകത്തിന്റെ പേര് നൽകി ശാസ്ത്രലോകം. 'ലോകതക് പ്രോട്ടോക്ലസ്റ്റർ' എന്ന് നാമകരണം ചെയ്ത ഈ കണ്ടെത്തലിന് പിന്നിൽ ജപ്പാനിലെ നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ മണിപ്പൂർ സ്വദേശിയായ ശാസ്ത്രജ്ഞൻ ഡോ. റൊണാൾഡോ ലൈഷ്രാം ആണ്. പ്രപഞ്ചത്തിന് വെറും 1.2 ബില്യൺ വർഷം മാത്രം പ്രായമുള്ളപ്പോൾ രൂപപ്പെട്ട ഈ ആദിമ ഗാലക്സി കൂട്ടത്തിന് ഏകദേശം 12.6 ബില്യൺ വർഷത്തെ പഴക്കമുണ്ട്. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്, സുബാരു ടെലിസ്കോപ്പ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. മണിപ്പൂരിലെ ഒഴുകുന്ന ദ്വീപുകളായ 'ഫുംദികളെ' പോലെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട നാല് ഗാലക്സി കേന്ദ്രങ്ങളാണ് ഇതിലുള്ളത്. പതിനെട്ടാം വയസ്സിൽ ഛിന്നഗ്രഹം കണ്ടെത്തി എ.പി.ജെ. അബ്ദുൾ കലാമിന്റെ അഭിനന്ദനം നേടിയിട്ടുള്ള ഡോ. റൊണാൾഡോയുടെ ഈ പുതിയ കണ്ടെത്തൽ വടക്കുകിഴക്കൻ ഇന്ത്യയിലെ യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്.
asasaas

