മാസപ്പടി കേസ്: വീണാ വിജയന്റെ ഫോൺ ഇഡി പരിശോധിക്കുന്നു; റെയ്ഡിനിടെയുണ്ടായ ആക്രമണത്തിൽ കൂടുതൽ അറസ്റ്റ്
ഷീബ വിജയൻ
സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും ഇഡി വിശദമായി പരിശോധിച്ചു വരികയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്. ഡിലീറ്റ് ചെയ്ത വിവരങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടെടുക്കാനാണ് നീക്കം. പരിശോധനകൾ പൂർത്തിയാക്കി വീണയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും. അതിനിടെ, തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇഡി സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. നരുവാംമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. യാതൊരു പ്രകോപനവുമില്ലാതെ ഇരുമ്പുവടികളും ഇഷ്ടികകളും ഉപയോഗിച്ച് നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് ഇഡി ആരോപിച്ചു.
dfdfdfs

