കോംഗോയിലെ എബോള വ്യാപനം തടയാൻ അടിയന്തര മെഡിക്കൽ സഹായം എത്തിച്ച് ഇന്ത്യ
ഷീബ വിജയൻ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിവേഗം പടരുന്ന എബോള വൈറസ് ബാധയെ പ്രതിരോധിക്കാൻ ഇന്ത്യ അടിയന്തര മെഡിക്കൽ സാമഗ്രികൾ എത്തിച്ചു. ആഫ്രിക്കൻ രാജ്യങ്ങളിലെ പൊതുജനാരോഗ്യ ഏജൻസിയായ 'ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (ആഫ്രിക്ക സി.ഡി.സി) ഔദ്യോഗികമായി ഇന്ത്യക്ക് നന്ദി അറിയിച്ചു. എബോള നിർണ്ണയത്തിനുള്ള ടെസ്റ്റിങ് കിറ്റുകൾ, ലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നുകൾ, പിപിഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ എന്നിവയുൾപ്പെടെ വൻതോതിലുള്ള സജ്ജീകരണങ്ങളാണ് ഇന്ത്യ ഉഗാണ്ടയിലെ റീജിയണൽ സെന്റർ വഴി കോംഗോയിലെ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചത്. നിലവിൽ ഈ പ്രത്യേക വൈറസ് വകഭേദത്തിനെതിരെ അംഗീകൃത വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ല എന്നത് ഇതിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം 220-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
്േോ്േോ്േോ്േ

