ഗുസ്തി ഫെഡറേഷൻ സുപ്രീംകോടതിയിൽ: വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാനുള്ള വിധിക്കെതിരെ ഹർജി
ശാരിക l കായികം
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് 2026-ലെ ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. യോഗ്യതാ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളെച്ചൊല്ലി ഫെഡറേഷനും പ്രമുഖ താരവും തമ്മിൽ നിലനിൽക്കുന്ന നിയമപോരാട്ടം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.
പരിഷ്കരിച്ച യോഗ്യതാ നയം അനുസരിച്ച് വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു ഗുസ്തി ഫെഡറേഷന്റെ നിലപാട്. എന്നാൽ ഇതിനെതിരെ വിനേഷ് കോടതിയെ സമീപിക്കുകയും, താരത്തിന് അനുകൂലമായി ഡൽഹി ഹൈക്കോടതി താത്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഈ വിധികെതിരെയാണ് ഇപ്പോൾ ഫെഡറേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
sdfsdf

