കേരളത്തിൽ ഇന്ന് ബലിപെരുന്നാൾ; ഈദ് ഗാഹുകളും നമസ്‌കാരവും പുരോഗമിക്കുന്നു
ഷീബ വിജയൻ
കേരളത്തിൽ ഇന്ന് ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്‌കാരവും പ്രാർഥനകളും നടന്നു വരികയാണ്. മഴസാധ്യത കണക്കിലെടുത്ത് കോഴിക്കോട് ബീച്ചിലെ ഈദ് ഗാഹ് ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. നമസ്‌കാരത്തിന് ശേഷം ബന്ധുസന്ദർശനവും ബലിമാംസ വിതരണവും നടക്കും. പ്രവാചകൻ ഇബ്രാഹീം നബി തന്റെ മകൻ ഇസ്മായിലിനെ ബലിനൽകാൻ തയ്യാറായതിന്റെ ഓർമ്മ പുതുക്കലാണ് ബലിപെരുന്നാൾ. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു പെരുന്നാൾ. ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
erwderwerwew

