പോലീസായി വിനായകന്‍


കൊച്ചി: നടൻ വിനായകന്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രം വരുന്നു . നവ്യ നായർ പ്രധാന വേഷത്തിൽ എത്തുന്ന വികെ പ്രകാശ് ചിത്രം ഒരുത്തീയിലാണ് വിനായകന്‍ ഇത് വരെ വരാത്ത വേഷത്തിലെത്തുന്നത്.

സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ബെന്‍സി നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറും തകര ബാന്‍ഡും സംഗീതം നിര്‍വഹിക്കും. ഡോക്ടര്‍ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിക്കുന്നു.

You might also like

  • Straight Forward

Most Viewed