അപ്പാനി ശരത് നായകനാകുന്ന പുതിയ വെബ് സീരിസ് ആരംഭിച്ചു


കൊച്ചി: അപ്പാനി ശരത് വേഷമിടുന്ന വെബ് സീരിസ് ‘കാളിയാര്‍ കോട്ടേജ്’ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഉണ്ണി ഭവാനി സംവിധാനം ചെയ്യുന്ന സീരിസിന്റെ ചിതച്രീകരണം ആരംഭിച്ച വിവരം ശരത് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സീരിസിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ആനന്ദ് സതീഷ് ആണ്.

കുട്ടിക്കാനം, ഇടുക്കി എന്നിവിടങ്ങളിലായാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴില്‍ ‘ ഓട്ടോ ശങ്കര്‍’ എന്ന വെബ് സീരിസില്‍ അഭിനയിച്ച് അപ്പാനി ശരത് ഏറെ ശ്രദ്ധ നേടിയിരുന്നു. തമിഴ്നാട്ടിലെ ഗുണ്ടാനേതാവായിരുന്ന ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്റെ ജീവിതമായിരുന്നു സീ5ല്‍ സ്ട്രീം ചെയ്ത വെബ് സീരീസില്‍ താരം അവതരിപ്പിച്ചത്. ചുങ്കം കിട്ടിയ ആട്ടിന്‍കൂട്ടം, ചാരം, ബെര്‍നാര്‍ഡ് തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed