നിവിന്‍ പോളിയുടെ നായികയാവാന്‍ ഗ്രേസ് ആന്റണി


കൊച്ചി: ഹലാല്‍ ലവ് സ്‌റ്റോറി സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയുടെ നായികയാവാന്‍ ഒരുങ്ങി ഗ്രേസ് ആന്റണി. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിലാണ് ഗ്രേസ് ആന്റണി നായികയാവുന്നത്. നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമായി എത്തുന്ന സിനിമ കൂടിയാണിത്. നിവിന്റെ ജന്‍മദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടത്.

ആദ്യ സിനിമ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെ പോലെ ഈ സിനിമയും സാധാരണക്കാരെ കുറിച്ചായിരിക്കും. രസകരമായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

നവംബറില്‍ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി. നിലവില്‍ ലിജു കൃഷ്ണ ഒരുക്കുന്ന ‘പടവെട്ട്’ സിനിമയിലാണ് നിവിന്‍ അഭിനയിക്കുന്നത്. തുറമുഖം, ബിസ്മി സ്‌പെഷ്യല്‍ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍. സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന സിനിമയാണ് ഗ്രേസ് ആന്റണിയുടെതായി റിലീസിനൊരുങ്ങുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed