പ്രതിപക്ഷ നേതാവ് രണ്ട് മാസമായി 12 മണിക്ക് മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന് പറയുന്നു; കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ശിവശങ്കർ നിലവിൽ സംസ്ഥാന സർക്കാരിന്റെ ഭാഗമല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയതാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് ഒരു പ്രശ്‌നവുമില്ല. പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് മാസമായി 12 മണിക്ക് നിത്യവും മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന് പറയുന്നു. അതിൽ പുതുമയില്ലെന്നും കാനം പരിഹസിച്ചു.
സാന്പത്തിക സംവരണത്തെ സംബന്ധിച്ച് പലരും സ്വീകരിക്കുന്ന നിലപാട് കുതിര ആനയെ കണ്ടപോലെയാണ്. നിലവിൽ സംവരണമുളള ആരെയും ബാധിക്കാത്ത രീതിയിലാണ് പുതിയ സംവരണം ഏർപ്പെടുത്തിയത്. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇതിനെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.