കിരൺരാജ് നായക വേഷത്തിലെത്തുന്ന കടൽക്കുതിര

സെന്നൻ പള്ളാശേരി രചനയും സംവിധാനവും നിർവഹിക്കുന്ന കടൽകുതിര എന്ന ചിത്രത്തിൽ കിരൺരാജ് നായക വേഷത്തിൽ എത്തുന്നു.നിമിഷ നമ്പ്യാർ, രമ്യ കിഷോർ,ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, കോട്ടയം പ്രദീപ്, സീമ ജി. നായർ, കുളപ്പുള്ളി ലീല എന്നിവരാണ് മറ്റു താരങ്ങൾ.
സെന്നൻ സിനിമ സ്റ്റുഡിയോ ആൻഡ് ബോസ് കുമാർ കിഴക്കേതിൽ പ്രൊഡ ക്ഷൻസിന്റെ ബാനറിലാണ് നിർമാണം.ശിവകുമാർ ആർട് ആൻഡ് ഷൂട്ട് ഛായാഗ്രഹണം നിർവഹിക്കുന്നു.ചിത്രത്തിന്റെ ചിത്രീകരണം നവംബർ 1ന് വർക്കലയിൽ ആരംഭിക്കും.