ബോളിവുഡിന്റെ പ്രിയ ഗായിക നേഹ കക്കര്‍ വിവാഹിതയാകുന്നു

മുംബൈ: ബോളിവുഡിന്റെ പ്രിയ ഗായിക നേഹ കക്കര്‍ വിവാഹിതയാകുന്നു. ഗായകന്‍ രോഹന്‍ പ്രീത് സിംഗ് ആണ് വരന്‍. ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിട്ട് അധിക നാള്‍ ആയിട്ടില്ല. ഈ വരുന്ന 26നാണ് വിവാഹം. ഇപ്പോള്‍ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളാണ് നടക്കുന്നത്. വിവാഹത്തിന് മുന്നോടിയായി നടത്തുന്ന 'ഹല്‍ദി' ചടങ്ങിന്റെ ചിത്രങ്ങളെല്ലാം നേഹ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ ആരവത്തോടെയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത്.
നേരത്തേ ഒരു നടനുമായുണ്ടായ പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു നേഹ. ഇതിന് ശേഷമാണ് രോഹനുമായി പ്രണയത്തിലായത്.