തമിഴ്നാട് ചലച്ചിത്ര അവാർഡിൽ മലയാളി തിളക്കം: മികച്ച നടിമാരിൽ അഞ്ച് പേരും മലയാളികൾ


ഷീബ വിജയൻ
2016 മുതൽ 2022 വരെയുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലയാള താരങ്ങൾക്ക് വൻ നേട്ടം. ഏഴ് വർഷത്തെ അവാർഡുകളിൽ അഞ്ച് വർഷത്തെയും മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മലയാളി താരങ്ങളാണ്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻ‌താര എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. കൂടാതെ മികച്ച ഹാസ്യ നടിയായി ഉർവശിയും (2017), മികച്ച വില്ലനായി റഹ്മാനും (2016) തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മി, വർഷ രഞ്ജിത്ത് എന്നിവർ മികച്ച പിന്നണി ഗായികമാർക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി. വിജയ് സേതുപതി, സൂര്യ, ധനുഷ്, കാർത്തി എന്നിവരാണ് മികച്ച നടന്മാർ. അവാർഡ് ദാന ചടങ്ങ് ഫെബ്രുവരി 13-ന് ചെന്നൈയിൽ നടക്കും.

article-image

ewerwereqwqwe

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed