മുഖ്യമന്ത്രി മോഹമില്ലെന്ന് ശശി തരൂർ; ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി
ഷീബ വിജയൻ
കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് ശശി തരൂർ എം.പി. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി തരൂർ നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നു. താൻ അധികാരമോഹിയല്ലെന്നും ചില നേതാക്കൾ തന്നെ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ചിലരാണെന്ന പരാതിയും തരൂർ ഉന്നയിച്ചു.
അതേസമയം, വിദേശകാര്യ നിലപാടുകളിലും മോദി സ്തുതിയിലുമുള്ള അതൃപ്തി ഹൈക്കമാൻഡ് തരൂരിനെ അറിയിച്ചിട്ടുണ്ട്. പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ട് ചർച്ച ചെയ്യണമെന്ന് നേതൃത്വം നിർദ്ദേശിച്ചു. കേരളത്തിൽ സജീവമായി പ്രവർത്തിക്കാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കിയ തരൂർ, തിരുവനന്തപുരത്തെ ജനങ്ങൾക്കായി പാർലമെന്റിൽ തുടരുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കായി ശക്തമായി പ്രചാരണത്തിനിറങ്ങുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
dsasddsadsa


