വി.എസ്. അച്യുതാനന്ദനും ധർമ്മേന്ദ്രക്കും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
ശാരിക l സിനിമ l ന്യൂഡൽഹി
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാജ്യത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. അച്ഛന് രാജ്യം നൽകുന്ന അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും സ്വാതന്ത്ര്യസമരം മുതൽ അദ്ദേഹം തുടങ്ങിയ പോരാട്ടങ്ങൾ ജനങ്ങൾക്കുവേണ്ടിയായിരുന്നുവെന്നും വി.എസിന്റെ മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. വി.എസിനൊപ്പം നടൻ ധർമ്മേന്ദ്രക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, ആർ.എസ്.എസ് സൈദ്ധാന്തികനും മുതിർന്ന മാധ്യമപ്രവർത്തകനുമായ പി. നാരായണൻ എന്നിവരും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണിന് അർഹരായി. ജന്മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായ പി. നാരായണൻ പത്തോളം പുസ്തകങ്ങൾ രചിക്കുകയും നൂറിലധികം കൃതികൾ വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
നടൻ മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രോഹിത് ശർമ, വീരപ്പൻ വേട്ടയ്ക്ക് നേതൃത്വം നൽകിയ കെ. വിജയകുമാർ തുടങ്ങിയവർക്ക് പത്മശ്രീയും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ കൊല്ലക്കയിൽ ദേവകി അമ്മ 'അൺസങ് ഹീറോസ്' വിഭാഗത്തിലാണ് പുരസ്കാരത്തിന് അർഹയായത്. അഞ്ചേക്കർ ഭൂമിയിൽ മൂവായിരത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളും വെച്ചുപിടിപ്പിച്ച് വനം നിർമ്മിച്ചതിലൂടെ ഇവർ നേരത്തെ നാരീശക്തി പുരസ്കാരവും നേടിയിരുന്നു.
കൂടാതെ ഏഴ് മലയാളികൾ ഉൾപ്പെടെ മുപ്പത് പേർക്ക് ഇത്തവണത്തെ ജീവൻ രക്ഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സി. മുഹമ്മദ് ഷാമിൽ ഉത്തം ജീവൻ രക്ഷാ പതകിനും ടി.ജെ. ജയേഷ്, മാസ്റ്റർ കെ.പി. ആകാശ്, മാസ്റ്റർ ഹർഷിക് മോഹൻ, മാസ്റ്റർ സി. ഋതുനാഥ്, മാസ്റ്റർ കെ. വൈശാഖ്, മാസ്റ്റർ സി. യദുനന്ദ് എന്നിവർ ജീവൻ രക്ഷാ പതകിനും അർഹരായി. ലക്ഷദ്വീപ് സ്വദേശി പി.എൻ. മുഹമ്മദ് ബാദുഷയും ജീവൻ രക്ഷാ പതക് പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
dsfgdsg


