ബഹ്റൈനിലെ നന്തി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ നന്തി അസോസിയേഷന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ജൈസൽ അഹമ്മദ്, ജനറൽ സെക്രട്ടറിയായി ഫസലു ഒ.കെ എന്നിവർ ചുമതലയേറ്റു. കരീം പി.വി.കെയാണ് ട്രഷറർ. ഷഫാസ് പി.കെയെ ഓർഗനൈസിംഗ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: റഹീം കൈനോത്ത്, കയ്യൂം കെ.വി (വൈസ് പ്രസിഡന്റുമാർ), ഇസ്മയിൽ തയ്യിൽ, ഹനീഫ മുതുകുനി (ജോയിന്റ് സെക്രട്ടറിമാർ). പുതിയ കമ്മിറ്റിയുടെ കീഴിൽ ജമീല അബ്ദുറഹ്മാൻ രക്ഷാധികാരിയായി ലേഡീസ് വിംഗും നിലവിൽ വന്നു. തഹാനി റമീസ് (കൺവീനർ), സറീന റഹീം, റാഷി മിർഷാദ് (കോർഡിനേറ്റർമാർ) എന്നിവരാണ് ലേഡീസ് വിംഗിന് നേതൃത്വം നൽകുന്നത്.
അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം ഫെബ്രുവരി 20-ന് സഗയയിലെ കെ.സി.എ (KCA) ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിപുലമായ പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ നടപ്പിലാക്കുമെന്ന് പുതിയ ഭരണസമിതി വ്യക്തമാക്കി.
dfgdfg


