ബഹ്റൈൻ വിദേശകാര്യ മന്ത്രി ജിബൂട്ടി പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

വിവിധ അറബ് രാജ്യങ്ങളിൽ നടത്തുന്ന പര്യടനത്തിന്‍റെ ഭാഗമായി ജിബൂട്ടിയിലെത്തിയ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് സയാനി പ്രസിഡന്‍റ് ഇസ്മാഈൽ ഉമർ ജീലയുമായി കൂടിക്കാഴ്ച നടത്തി.
മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടി വിജയത്തിലെത്തട്ടെയെന്ന് ഇസ്മാഈൽ ഉമർ ആശംസിച്ചു. കൂടിക്കാഴ്ചയിൽ ജിബൂട്ടിയിലെ ബഹ്റൈൻ അംബാസഡർ ശൈഖ് അലി ബിൻ അബ്ദുറഹ്മാൻ ബിൻ അലി ആൽ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ അറബ്−ആഫ്രിക്കൻ കാര്യ വിഭാഗം മേധാവി അഹ്മദ് മുഹമ്മദ് അത്തുറൈഫി, ഫോളോ അപ് ആൻഡ് കോഓഡിനേഷൻ വിഭാഗം മേധാവി സഈദ് അബ്ദുൽ ഖാലിഖ് സഈദ് എന്നിവരും സന്നിഹിതരായിരുന്നു.
asdsd