പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു


പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത ഹെപ്പറ്റൈറ്റിസ് എ രോഗബാധയ്ക്ക് കാരണമായതെന്ന വിമർശനം ശക്തമാകുന്നതിനിടെ കളക്ടറുടെ നിർദേശപ്രകാരമുള്ള ആന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 17നാണ് വേങ്ങൂരിൽ ആദ്യ ഹെപ്പറ്റൈറ്റിസ് എ ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ആറ് വാർഡുകളിലായി രോഗബാധിതരുടെ എണ്ണം 153 ആയി. രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നത് വെൻറിലേറ്റർ സഹായത്തിലൂടെയാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. ജല വിതരണത്തിലുണ്ടായ ഗുരുതര വീഴ്ച്ചയാണ് രോഗം പടർന്നു പിടക്കാൻ കാരണമെന്നാണ് ആരോപണം.

തുടർന്ന് നടത്തിയ പരിശോധനയിൽ വിതരണം ചെയ്ത വെള്ളത്തിൽ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായില്ല. താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനിൽ വന്ന വീഴ്ചയ്ക്ക് കാരണമായി ജലഅതോറിറ്റിയുടെ വിശദീകരണം. സംഭവത്തിൽ കളക്ടറുടെ നിർദേശ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു.

article-image

edfdfsdfgdfdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed