“ശാസ്ത്രയാൻ” സംഘം ഇന്ത്യൻ പര്യടനത്തിനുശേഷം ബഹ്റൈനിൽ തിരിച്ചെത്തി


സയൻസ്  ഇന്റർനാഷനൽ ഫോറം ബഹ്റൈൻ സംഘടിപ്പിച്ച ശാസ്ത്രസാങ്കേതിക പഠനയാത്രയായ “ശാസ്ത്രയാൻ” സംഘം ഇന്ത്യൻ പര്യടനത്തിനുശേഷം ബഹ്റൈനിൽ തിരിച്ചെത്തി. ഏപ്രിൽ 19 മുതൽ 23 വരെയായിരുന്നു ശാസ്ത്രയാൻ സംഘടിപ്പിച്ചത്. 2023 ലെ ശാസ്ത്രപ്രതിഭ പരീക്ഷയിൽ ശാസ്ത്രപ്രതിഭകളായി വിജയിച്ച 18 വിദ്യാർഥികളും അഞ്ച് രക്ഷിതാക്കളും നാല് എസ്.ഐ.എഫ്‌ വളന്റിയർമാരും അടങ്ങിയതായിരുന്നു ശാസ്ത്രയാൻ സംഘം. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ ,  സി.എസ്.ഐ.ആർ , നാഷനൽ എയ്റോസ്‌പേസ്‌ ലബോറട്ടറി,യു. ആർ.എസ്.സി,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, നെഹ്‌റു പ്ലാനറ്റേറിയം എന്നീ സ്ഥാപനങ്ങളാണ് ശാസ്ത്രയാൻ സംഘം സന്ദർശിച്ചത്.

സന്ദർശനവേളയിൽ  പ്രധാനമന്ത്രിയുടെ സൈബർ സെക്യൂരിറ്റി ഉപദേശകനായ ഡോ.ഉദയശങ്കർ പൗരാണിക് , സൂപ്പർസോണിക് എയ്റോസ്‌പേസ്‌ മേധാവി ഡോ. ജഗദീഷ് , മുൻ സയൻസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രേണുകാ പ്രസാദ് , ഭാരത സർക്കാർ റിസർച് ആൻഡ് ഡെവലപ്മെന്റിലെ കെമിസ്ട്രി വിഭാഗം മേധാവി ഡോ.നിരഞ്ജന പ്രഭു എന്നീ ശാസ്ത്രജ്ഞരുമായി വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. സയൻസ് ഇന്റർനാഷനൽ ഫോറം വൈസ് പ്രസിഡന്റ് രജീഷ് കുമാർ ,ജനറൽ സെക്രട്ടറി പ്രശാന്ത് ധർമരാജ്  എന്നിവർ ശാസ്ത്രയാൻ സംഘത്തിനു നേതൃത്വം നൽകി . എസ്.ഐ.എഫ്. ബഹ്റൈൻ പ്രതിനിധികളായ ചന്ദ്രശേഖരൻ , ദിവ്യ രമേഷ് , ദീപ്തി രജീഷ് , ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ശ്യാമള എന്നിവരും ശാസ്ത്രയാൻ സംഘത്തിലുണ്ടായിരുന്നു.

article-image

ോേിോ

article-image

്േിു്ിു

article-image

േ്ി്േി

article-image

്േിുി

You might also like

  • Lulu Exchange
  • Straight Forward

Most Viewed