ബഹ്റൈൻ പ്രതിഭ ലോക തൊഴിലാളിദിനം ആഘോഷിച്ചു

ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ അസ്കറിലുള്ള ചാപ്പോ കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് വെച്ച് ലോക തൊഴിലാളിദിനം ആഘോഷിച്ചു. പ്രതിഭ സ്വരലയ ഗായകസംഘത്തിന്റെ കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഗായകരായ അഖിൽ കൃഷ്ണൻ, ഹരിശങ്കർ, വിശ്വ സുകേഷ്, ഷഫീർ വയനാട്, വേദവ്യാസ്, ദിനേശ് ചോമ്പാല, വൃന്ദ ശ്രീജേഷ്, മുഹമ്മദ് ഷുഹൈബ്, ഷുഹൈബ് അമീർ, കൺവീനർ കെ.പി. രാജീവ് എന്നിവർ നേതൃത്വം നൽകി. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ ആക്ടിങ് സെക്രട്ടറി സജിഷ പ്രജിത്ത്, പ്രസിഡൻറ് ബിനു മണ്ണിൽ, പ്രതിഭ രക്ഷാധികാരി സമിതിയംഗങ്ങൾ, ചാപ്പോ ക്യാമ്പ് സൂപ്പർവൈസർ അൻവർ ടി.കെ, അഷ്റഫ് പി.പി എന്നിവർ നേതൃത്വം നൽകി.
പ്രതിഭ വനിതവേദി ആഭിമുഖ്യത്തിൽ ടുബ്ലിയിലുള്ള സർക്കിൾ ക്ലീനിങ് കമ്പനിയുടെ വനിത ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണവും മെയ് ദിന പരിപാടികളുടെ ഭാഗമായി നടന്നു.
ോ
ോേ്ിേ്ി
േ്്േ
ോേ്ോ