ഇന്ത്യൻ സ്‌കൂൾ അഞ്ച് പുതിയ ബസുകൾ വാങ്ങി

സ്‌കൂൾ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ അഞ്ച് പുതിയ ബസുകൾ വാങ്ങി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, അശോക് ലേ ലാൻഡ് ബസുകളുടെ താക്കോൽ സ്‌കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ വൈ.കെ. അൽമോയ്ദ് ആൻഡ് സൺസ് ജനറൽ മാനേജർ−ഹെവി എക്യുപ്‌മെന്റ് ജോർജ് കുട്ടിയിൽനിന്ന് ഏറ്റുവാങ്ങി.
ഇസാ ടൗൺ കാമ്പസിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ഡ്രൈവർമാരായ രാജൻ രാമൻ, ചെല്ലമുത്തു. എൻ, ജഗദീശൻ. പി, മുഹമ്മദ് ഇസ്മായിൽ, സോമൻ പിള്ള, ഷിജേഷ് തയ്യിൽ എന്നിവർക്ക് ബസിന്റെ താക്കോൽ കൈമാറി. ഒരു മിനിബസും രണ്ട് കാറുകളും കൂടി വാങ്ങുമെന്നും, വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
ി
ാോേിേി