"വെളിച്ചമാണ് തിരുദൂതർ" പഠന ക്ലാസ് സംഘടിപ്പിച്ചു
"വെളിച്ചമാണ് തിരുദൂതർ" എന്ന പേരിൽ ഫ്രന്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ഗുദൈബിയ യൂണിറ്റ് പഠന ക്ലാസ് നടത്തി. ഷാനവാസ് എ.എം ക്ലാസിനു നേതൃത്വം നൽകി.
മനുഷ്യർ ഇതര മനുഷ്യരോടും സഹജീവികളോടും എങ്ങനെ വര്‍ത്തിക്കണമെന്നതിനുള്ള ഉത്തമ നിദര്‍ശനമായിരുന്നു പ്രവാചകന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് സിറാജൂദ്ധീൻ ടി. കെ അധ്യക്ഷത വഹിച്ചു. റിയാസ് നന്ദി രേഖപ്പെടുത്തി.
്പിമ

