ഹൂത്തി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ അറബ് സഖ്യസേനയുടെ ഭാഗമായി ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിലും ഓപ്പറേഷൻ റിസ്റ്റോറിംഗ് ഹോപ്പിലും പങ്കെടുക്കവെ ഹൂത്തികൾ നടത്തിയ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ബഹ്റൈൻ സ്വദേശികളായ ലെഫ്റ്റനന്റ് മുബാറക് ഹഷെൽ സായിദ് അൽ കുബൈസി, കോർപ്പറൽ യാഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നീ സൈനികരുടെ സംസ്കാര ചടങ്ങിൽ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പങ്കെടുത്തു. വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ച പ്രധാനമന്ത്രി കുടംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
സംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച് നടന്ന പ്രാർത്ഥനകളിൽ പ്രധാനമന്ത്രിക്കൊപ്പം ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ−ഇൻ−ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡിന്റെ കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ഗാർഡ് സ്പെഷ്യൽ ഫോഴ്സിന്റെ കമാൻഡർ സ്റ്റാഫ് കേണൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരും പങ്കെടുത്തു.
ംിു്ിു

