യുക്രെയ്നിൽനിന്നുള്ള ധാന്യക്കയറ്റുമതിക്കുള്ള കരാർ നീട്ടിയതിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ


കരിങ്കടൽ തുറമുഖങ്ങളിലൂടെ യുക്രെയ്നിൽനിന്നുള്ള ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള കരാർ രണ്ട് മാസത്തേക്ക് കൂടി നീട്ടിയ നടപടിയെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സുപ്രധാനമായ ചുവടുവെപ്പാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.  കരാർ നീട്ടുന്നതിൽ ഐക്യരാഷ്ട്രസഭയും തുർക്കിയും നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്.

റഷ്യ−യുക്രേനിയൻ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ബഹ്‌റൈൻ എന്നും പിന്തുണക്കും. അന്താരാഷ്ട്ര നിയമവും യു.എൻ ചാർട്ടറും അനുസരിച്ച്, യൂറോപ്പിലും ലോകമെമ്പാടും സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി നടക്കുന്ന ശ്രമങ്ങൾക്കൊപ്പമാണ് രാജ്യമെന്നും പ്രസ്താവനയിൽ പറയുന്നു.

article-image

sdet

You might also like

  • Lulu Exchange
  • Straight Forward

Most Viewed