ബഹ്റൈൻ മലയാളി സെയിൽസ് ടീം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീമും ഷിഫ അൽജസീറ മെഡിക്കൽ സെൻ്ററുമായി ചേർന്ന് സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി. നിലവിൽ പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി കൊണ്ടാണ് ഇങ്ങനെ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു.
ഡോ. ബിജു നിലവിലെ ആര്യോഗ്യ പ്രശ്നങ്ങളും അവയ്ക്ക് എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും അംഗങ്ങൾക്ക് വേണ്ടി ക്ലാസ്സെടുത്തു. ബി എം എസ് ടി പ്രസിഡൻ്റ് സിജു കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സനിൽ കാണിപയ്യൂർ സ്വാഗതവും ട്രഷററർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി. ബി എം എസ് ടി മെഡിക്കൽ ക്യാമ്പ് കൺവീനർ ദിലീപ്, ജോയിൻ്റ് കൺവീനർ ശ്രീലേഷ്, വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ, മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത് കുമാർ, ജോയിൻ്റ് സെക്രട്ടറി അഷ്റഫ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ പിളള, സത്യൻ, ഗണേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
mhjhg
jhgjhg
mbvnbv